SCHOOL EVENTS

പ്രകൃതി സൗഹൃദ വിത്തു പേന നിർമ്മാണവുമായി സീഡ് പ്രവർത്തകർ

വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സൗഹൃദ പേപ്പർ വിത്ത് പേന നിർമ്മിക്കുകയും സ്കൂളിലെ വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്തു. സ്കൂളിലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി വിത്തുപേന നൽകുന്നു. സ്കൂളിലെ സീഡ് ബാങ്ക് വഴി ശേഖരിച്ച വിത്തുകൾ ഉപയോഗിച്ചാണ് പേന നിർമ്മിക്കുന്നത്. വിത്തു പേന വിൽപ്പനയിലൂടെ ലഭിക്കുന്ന തുക സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്കും ഉദ്യാന നിർമ്മാണത്തിനും ഉപയോഗിക്കുന്നു. കുട്ടികൾക്ക് സമ്മാനം നൽകുന്നതിന് വിത്തു പേന ഉപയോഗിക്കുന്നു.സോഷ്യൽ സയൻസ് ടീച്ചറായ നിഷ പി.എസ് കുട്ടികൾക്ക് പേപ്പർ നിർമ്മാണ പരിശീലനം നൽകി.

January 30
12:53 2019

Write a Comment