SCHOOL EVENTS

ലഹരി വിരുദ്ധ കലാജാഥ

വിമുക്തി 'ലഹരി വിരുദ്ധ കലാജാഥ ബ്ലോക്ക് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.   ശ്രീകൃഷ്ണപുരം, കുലിക്കി ലിയാട്എസ് വി എ യു പി സ്കൂളിന്റെ നേതൃത്വത്തിൽ നടത്തുന്ന ലഹരി വിരുദ്ധ കലാജാഥയുടെ ഉദ്ഘാടനം കുലിക്കി ലിയാട് ചന്തപ്പടിയിൽ ബ്ബോക്ക് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന വൻ വിപത്തായി മാറി കൊണ്ടിരിക്കുന്ന മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗത്തിനെതിരെ മാനവ സമൂഹത്തെ ബോധവൽക്കരിക്കുന്ന 'വിമുക്തി 'ലഹരി വിരുദ്ധ കലാജാഥ മാതൃകാപരമാണെന്നും കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഏറെ ശ്രദ്ധേയമാണെന്നും വരും തലമുറയെ ലഹരിമുക്ത മാക്കുവാൻ 'വിമു കതി പോലെയുള്ള കലാജാഥകൾക്ക് കഴിയുമെന്നും ബോക്ക് പ്രസിഡന്റ് പറഞ്ഞു..കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.എസ്.പയ്യനെടം മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ എം മോഹനൻ,വാർഡ് മെമ്പർ ഷം സിയ ഉമ്മർ ,എച്ച് .ഐ. മുഹമ്മദാലി പിടിഎ പ്രസിഡന്റ് എം .ടി സുരേഷ് ,കെ സി നന്ദിനിക്കുട്ടി എന്നിവർ പ്രസംഗിച്ചു .ഉദ്ഘാടന സമ്മേളനത്തിന് ശേഷം കലാജാഥ അംഗങ്ങൾ അവതരിപ്പിച്ച ലഹരി വിരുദ്ധ നാടൻ പാട്ടുകളും ,തെരുവ് നാടകം ,സ്കിറ്റ് എന്നി കലാപരിപാടികളും പ്രശംസനീയമായിരുന്നു.. തുടർന്ന് അടുത്ത സ്വീകരണ സ്ഥലങ്ങളായ കൊടക്കാട് ബ്ലോക്ക് മെമ്പർ അമ്മുവും, അരിയൂർ എച്ച് ഐ മുഹമ്മദാലിയും, കുളപ്പാടത്ത് വാർഡ് മെമ്പർ സിന്ധുവും, കാവുണ്ടയിൽ വാർഡ് മെമ്പർ ഉണ്ണിക്കൃഷ്ണനും, തോട്ടരയിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടിയും ,കുന്നക്കാട് വാർഡ് മെമ്പർ ടി രഹന യും, കരിപ്പമണ്ണ വാർഡ് മെമ്പർ കെ രാധാകൃഷ്ണനും, കലാജാഥക്ക് സ്വീകരണം നൽകി സംസാരിച്ചു.കലാ ജാഥയുടെ സമാപന സമ്മേളനം കോട്ടപ്പുറം സെൻററിൽ വാർഡ് മെമ്പർ ശോഭന ഉദ്ഘാടനം ചെയ്തു. ഒഎസ് സെക്രട്ടറി പിടി അങ്കപ്പൻ ,മുരളി മോഹൻ എന്നിവർ പ്രസം ഗി ച്ചു.

February 01
12:53 2019

Write a Comment