SCHOOL EVENTS

സമുദ്ര ദിനം

സമുദ്ര ദിനം തേവയ്ക്കൽ വിദ്യോദയ സ്കൂൾ വളരെ സമുചിതമായി ആഘോഷിച്ചു. ജീവൻറെ നിലനില്പിനാവശ്യമായ ഓക്സിജൻറെ എഴുപത്തഞ്ചു ശതമാനത്തോളം ലഭിക്കുന്നത് സമുദ്രത്തിൽ നിന്നാണ്. എന്നാൽ ഇന്ന് ഏറെ മലിനീകരിക്കപ്പെടുന്ന ഇടവും സമുദ്രം തന്നെ. ഈ അവബോധം കുട്ടികളിൽ എത്തിക്കുന്നതിനായി വിവിധ കലാപരിപാടികളും ചാർട്ടുകളുടെ പ്രദർശനവും സ്ലൈഡ് ഷോയും ഒരുക്കിയിരുന്നു. കുഫോസുമായി ചേർന്ന് കൊണ്ടാണ് ഈ പരിപാടികൾ സംഘടിപ്പിച്ചത്.

June 10
12:53 2019

Write a Comment