SCHOOL EVENTS

പായൽ മൂടി മാലിന്യത്തൊട്ടിയായി എം വി ഐ പി കനാൽ .

പായൽ മൂടി മാലിന്യത്തൊട്ടിയായി എം വി ഐ പി കനാൽ . മലിനമാകുന്നത് കുടിവെള്ള സ്രോതസ് പെരുമ്പിള്ളിച്ചിറ : പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസായ എം വി ഐ പി കനാലിൽ പായലും മാലിന്യങ്ങളും കുമിഞ്ഞുകൂടുന്നു .കനാൽ ജംഗ്ഷൻ ഭാഗത്താണ് മാലിന്യങ്ങൾ കെട്ടി കിടക്കുന്നത് . ചന്തകളിൽനിന്നുള്ള മത്സ്യ മാംസാവശിഷ്ടങ്ങൾ വരെ കനാലിൽ തള്ളുന്നുണ്ട് .കൂടാതെ ബേബി ഡയപ്പറും പ്ലാസ്റ്റിക് കുപ്പികളും മറ്റു ഗാർഹികമാലിന്യങ്ങളും ഈ ഭാഗത്തു കുന്നുകൂടി കിടക്കുകയാണ് . കനാലിലെ മലിനജലം സമീപത്തെ കിണറുകളിലും കുളങ്ങളിലും ഉറവയായി എത്തുന്നുണ്ട് .കഴിഞ്ഞ ദിവസം പെരുമ്പിള്ളിച്ചിറ സെൻറ് ജോസഫ്സ് യു പി സ്കൂളിൽ നടന്ന സീഡ് പരിസ്ഥിതി അവലോകനത്തിൽ കനൽ മലിനമായതിനാൽ പ്രദേശത്തെ മറ്റ് കുടിവെള്ള സ്രോതസ്സുകളിൽ കോളീഫോം ബാക്ടീരിയയുടെ അളവ് കൂടാൻ സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞിരുന്നു. ഏറെ പരാതികൾ ഉയർന്നിട്ടും എം വി ഐ പി അധികൃതർ വേണ്ടരീതിയിൽ കനാൽ വൃത്തിയാക്കുന്നില്ല . ചുറ്റുപാടുമുള്ള കാടുവെട്ടലിൽ അവരുടെ ശുചീകരണം ഒതുങ്ങുകയാണ് .കാടു തെളിച്ചുകഴിഞ്ഞാലും മാലിന്യങ്ങൾ വെള്ളത്തിൽ കിടക്കും.മഴയത്തു നല്ല ഒഴുക്കുണ്ടായാൽ മറ്റു ജല സ്രോതസുകളിലേക്കു ഇവ ഒഴുകിപ്പോകും.കനാലിൽ മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്താൻ നടപടിയൊന്നും എടുത്തിട്ടില്ല . സീഡ് റിപ്പോർട്ടർ പി എച്ച ഫസ്ന

August 30
12:53 2019

Write a Comment