SCHOOL EVENTS

2nd Term Contest വൈവിധ്യം പൂത്തുലയുന്ന ഉദ്യാനെമെരുക്കി യു.എം.എൽ.പി.എസ് തിരുവില്വാമല

എരവെത്തൊടി:മരങ്ങളും കുറ്റിച്ചെടികളും ഓഷധികളും പച്ചക്കറികളും വള്ളിപ്പടർപ്പുകളും ഔഷധങ്ങളും താമരക്കുളവും വളർത്തു പക്ഷികളും ഉൾപ്പെടുന്ന വൈവിധ്യം നിറഞ്ഞ വിദ്യാലയ തോട്ടമണ് സീഡ് കുട്ടികൾ തയ്യാറാക്കിയിരിക്കുന്നത്. എല്ലാ ചെടികൾക്കും ശാസ്ത്രീയ നാമം കണ്ടെത്തി പേരു നൽകാനും കുട്ടികൾക്ക് കഴിഞ്ഞു. തെച്ചി,ചെമ്പരത്തി,കൊന്ന,ചെണ്ടുമല്ലി,വാടാമല്ലി,മന്ദാരം, പാരിജാതം തുടങ്ങി ധാരാളം ചെടികൽപൂന്തോട്ടത്തിൽ വളരുന്നു. നീലത്താമരയും ബ്രഹ്മിയും തഴച്ച് വളരുന്ന താമരക്കുളത്തിൽ മീനും തവളയും ഒച്ചും രസിച്ച് വാഴുന്നു. ശലഭോദ്യാനത്തിൽ മാങ്ങാനാറി, കൃഷ്ണകിരീടം, നാരകം , തുടങ്ങിയ സസ്യങ്ങൾ നട്ടുവളർത്തുന്നു. ശലഭങ്ങൾ ധാരാളം വന്നു തുടങ്ങിയിട്ടുണ്ട്. പച്ചക്കറിത്തോട്ടത്തിൽ വാഴ, ചേമ്പ്, ചേന, പയർ, തക്കാളി, പച്ചമുളക്, കുമ്പളം, കയ്പ തുടങ്ങിയവ നട്ടുവളർത്തുന്നു. എല്ലാം വിളവെടുത്തു തുടങ്ങി. കുട്ടികൾക്ക് വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിന് വേണ്ടി കറിവേപ്പ്, നാടൻ ചീര, മുരിങ്ങ, ചീനമുളക്, പപ്പായ തുടങ്ങിയവ പരിപാലിക്കുന്നു. ഔഷധേത്തേട്ടത്തിൽ ദശപുഷ്പപങ്ങർക്കൊപ്പം കുറുന്തോട്ടി , തുമ്പ ,വയൽ ചുള്ളി, ശംഖ്പുഷ്പം, കുരുമുളക്, വെറ്റില , വേങ്ങ , ലക്ഷ്മിതരു , ഉങ്ങ്, ആര്യേവേപ്പ് തുടങ്ങിയ അപൂർവയിനം ഔഷങ്ങളായ നീലക്കൊടുേവേലി, ചെത്തിക്കൊടുവേലി, നീല അമരി , ദന്ത പാല, ചങ്ങലംപരണ്ട , അരൂത , അയ്യപ്പന , രക്തചന്ദനം, തുടങ്ങിയ സസ്യങ്ങളും വളരുന്നു. നാട്ടിൻപുറങ്ങളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സസ്യങ്ങളെ സംരക്ഷിക്കുന്നതിനായി പുനർജനി മൂലയും ഒരുക്കിയിട്ടുണ്ട് . ഇവിടെ വിഷ്ണുക്രാന്തി, കാട്ടുതുളസി, കറുക, നിലപ്പന , കൃഷ്ണകിരീടം തുടങ്ങിയ സസ്യങ്ങൾ സംരക്ഷിച്ച് വരുന്നു. മധുരവനം പദ്ധതിയുടെ ഭാഗമായി മുന്തിരി , പേര, മാതളം, സീതപ്പഴം, അരിനെല്ലി, ഇരുമ്പൻ പുളി, ചാമ്പ തുടങ്ങിയവ പരിപാലിച്ച് വരുന്നു.

September 28
12:53 2019

Write a Comment