SCHOOL EVENTS

പാഠം ഒന്ന് എല്ലാവരും പാടത്തേയ്ക്ക്

കന്നി മാസത്തിലെ മകം നാൾ.... നെല്ലിന്റെ ജന്മദിനം. "മകം പിറന്ന മങ്കേ, അറ തുറന്നു വാടി " എന്ന് മലയാളികൾ ക്ഷണിച്ചിരുന്നത് അവരുടെ ഈ പ്രിയപ്പെട്ട ധാന്യത്തെ ആണ്. നെൽപാടങ്ങളുടെ അളവ് ചുരുങ്ങി വരുന്ന ഈ കാലത്തു നെല്ലിന്റെ ജന്മദിനആഘോഷങ്ങൾക്ക് വളരെ പ്രസക്തി ഉണ്ട്."പാഠം ഒന്ന് , എല്ലാവരും പാടത്തേയ്ക്ക്" എന്ന പേരിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കന്ററി സ്കൂളിൽ seed ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. പതിറ്റാണ്ടുകളായി ലാഭനഷ്ടങ്ങൾ പരിഗണിക്കാതെ സ്വന്തമായി നെൽകൃഷി നടത്തുന്ന ശ്രീ സണ്ണി കരിക്കുന്നേലിന്റെ വിളഞ്ഞു കിടക്കുന്ന നെൽപ്പാടം കുട്ടികൾ സന്ദർശിക്കുകയും സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ അദ്ദേഹത്തെ "നെൽക്കതിർ"അവാർഡ് നൽകി ആദരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ അനിൽ സെബാസ്റ്റ്യൻ, seed ക്ലബ്‌ കോർഡിനേറ്റർ ജോജിമോൻ ജോസ് എന്നിവർ നേതൃത്വം നൽകി. പ്രവിത്താനം -ഉള്ളനാട് -ചൂണ്ടച്ചേരി പാടശേഖരത്തിൽ ഇപ്പോഴും നെൽകൃഷി ചെയ്യുന്ന എം. എം. ജോസഫ് മുണ്ടത്താനം, തോമസ്കുട്ടി വട്ടപ്പലം ഇവരുടെ നെൽപ്പാടങ്ങളും കുട്ടികൾ സന്ദർശിച്ചു നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കി.

September 28
12:53 2019

Write a Comment