SCHOOL EVENTS

പച്ചക്കറി തോട്ടം

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ പാഠ്യ പ്രവർത്തനങ്ങൾക്ക് ഒപ്പം പഠ്യേതര പ്രവർതന്നങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും മാതൃഭൂമി സീഡ് ക്ലബ്‌ ആണ് നേതൃത്വം നൽകുന്നത്. അതി മനോഹരമായ പൂന്തോട്ടം സെന്റ് മൈക്കിൾസിന്റെ പ്രത്യേകത ആണ്. പൂന്തോട്ടത്തിന്റെ ഒരു കോണിലായി പുനർജ്ജനീ മൂല തയ്യാറാക്കിയിരിക്കുന്നു. നിലനിൽപിന് ഭീഷണി നേരിടുന്ന ചെടികളും ഔഷധസസ്യങ്ങളും ഇവിടെ പരിപാലിക്കുന്നു. പ്രതികൂല കാലാവസ്ഥയിലും പച്ചക്കറി തോട്ടം തയാറാക്കിയിരിക്കുന്നു. പാവൽ, വെണ്ട, പയർ എന്നിവ ഉണ്ട്. ഒരു പടുക്കുളം തയ്യാറാക്കി മീൻ വളർത്തലും നടത്തുന്നു. ഇഞ്ചി, മഞ്ഞൾ എന്നിവ ഗ്രോബാഗിൽ വളർത്തുന്നു. ആര്യവേപ്പുകളുടെ ഒരു തോട്ടം തന്നെ സ്കൂളിൽ ഉണ്ട്. പലതരത്തിലുള്ള വാഴകൾ ഉള്ള ഒരു തോട്ടവും തയ്യാറാക്കിയിട്ടുണ്ട്. പച്ച പരവതാനി വിരിച്ചതു പോലുള്ള സ്കൂൾ മുറ്റത്തിന്റെ പരിപാലനത്തിലും സീഡ് ക്ലബ്‌ അംഗങ്ങൾ ശ്രദ്ധാലുക്കളാണ്

September 30
12:53 2019

Write a Comment