SCHOOL EVENTS

Fruit Forest

ശ്രീകൃഷ്ണപുരം സെൻട്രൽ സ്കൂളിൽ ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളുമായി ഫ്രൂട്ട് ഫോറസ്റ്റ് സ്കൂളിൽ ഭക്ഷ്യ യോഗ്യമായ കായ്ഫലങ്ങൾ നിറഞ്ഞ ഫ്രൂട്ട് ഫോറസ്റ്റ് ഒരുക്കാൻ ശ്രീകൃഷ്ണപുരം സെൻട്രൽ സ്കൂളിൽ ഫലങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും ഉദ്യാനത്തിനായി തൈകൾ നട്ടു കൊണ്ട് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ തുടക്കംകുറിച്ചത് ഹരിത വൈവിധ്യത്തിനാ യുള്ള പുതിയ മുന്നേറ്റമാണ്. വിദ്യാലയത്തിലെ 20 സെന്റ് സ്ഥലത്താണ് ഫ്രൂട്ട് ഫോറസ്റ്റ് ഒരുക്കിയിട്ടുള്ളത്. മണ്ണിന്റെ സ്വാഭാവിക മായിട്ടുള്ള വളക്കൂറിലും അതിന്റെ ജൈ വീകമായ പോഷണത്തിലും വിശ്വാസമർപ്പിക്കുന്ന ഏതു കൃഷിരീതിയെയും ജൈവകൃഷി എന്നുവിളിക്കാം. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള കൃഷി രീതി മണ്ണിന്റെ ഘടനയെ തന്നെ തകരാറിലാക്കുന്നു എന്ന തിരിച്ചറിവിലാണ് കുട്ടികൾ ജൈവകൃഷി എന്ന ആശയം ഫ്രൂട്ട് ഫോറസ്റ്റിലൂടെ മുന്നോട്ടു കൊണ്ടു വന്നത്. ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നട്ടിരിക്കുന്നത് ഓരോന്നിന്റെയും വളർച്ചയും സൂര്യപ്രകാശത്തിന്റെ ലഭ്യതയും കണക്കാക്കി തയ്യാറാക്കിയ മാപ്പിന്റെ അടിസ്ഥാനത്തിലാണ്. എഴുപതിലധികം തൈകൾ നടുന്നതിന് മുൻപായി ജൈവവളം തയ്യാറാക്കിയിരുന്നു. ശ്രീകൃഷ്ണപുരം ജൈവകർഷക സമിതി പ്രവർത്തകൻ റെജി ജോസഫിന്റെ മേൽനോട്ടത്തിലാണ് ഫ്രൂട്ട് ഫോറസ്റ്റിന്റെ പ്രവർത്തനം നടത്തിയത്. 35 ഇനം വിത്തുകൾ 70 ചെടികൾക്കിടയിലൂടെ വിതച്ച്‌ കാടു പോലെ വളർത്തുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി വിത്തുകളെ തരംതിരിക്കാനും തിരിച്ചറിയുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിച്ചു. ചോളം, ഗോതമ്പ്, നിലക്കടല, ഉലുവ, മുതിര, പെരുംജീരകം, അയമോദകം, പരുത്തി, കോറ, കടുക്, എള്ള്, ചെറുപയർ, ഉഴുന്ന്, കോറ, തിന, കടുക്, കുരുവി ചോളം, മഞ്ഞ ചോളം, മണിച്ചോളം, തു വര, കുതിരവാലി, ബജ്റ, കസ്, ചാമ, നരിപയർ, മസയർ -കുറ്റിപയർ, ബീൻസ്, രാജ്മാ, അമര, സൂര്യകാന്തി, മല്ലി, മുളക്, നെല്ല്, ഡെയ്ഞ്ച എന്നിങ്ങനെയുള്ള 35 തരം വിത്തിനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ചെടികളെല്ലാം തന്നെ മൂന്നുമാസം, ആറുമാസം, ഒരു വർഷം പ്രായത്തോടുകൂടി നശിക്കുന്നവയാണ്. ഇവയെല്ലാം തന്നെ മണ്ണിൽ ലയിച്ചു ചേരുകയും ഓരോ തരം ചെടികളും ഓരോ തരത്തിലുള്ള രാസപ്രവർത്തനങ്ങളിലൂടെ മണ്ണിനുവേണ്ട ലവണങ്ങളും പോഷകങ്ങളും സംഭാവന ചെയ്യുന്നു. ഉദാഹരണമായി പയറിൽ നിന്നും നൈട്രജൻ എള്ളിൽനിന്നും ഫോസ്ഫറസ് തുടങ്ങിയവ മണ്ണിന് ലഭിക്കുന്നു. ഇതൊരു തുടർപ്രവർത്തനമായതിനാൽ രണ്ടാമത്തെ വർഷം കിഴങ്ങുവർഗ്ഗങ്ങളായ ചേന, മരച്ചീനി ചേമ്പ് മുതലായവ ഇടവിളയായി കൃഷിരീതി യിൽഉൾപ്പെടുത്തുന്നു. മാംഗോ ചന്ദ്രക്കാരൻ, പ്ലാവ് തേൻവരിക്ക, ഞാവൽ ഗ്രാഫ്റ്റ്, കടപ്ലാവ് ലയർ,റംബൂട്ടാൻ ബസ്റ്റ്, വെട്ടി, ജമൈക്കൻ സ്റ്റാർ ഫ്രൂട്ട് ഗ്രാഫ്റ്റ്, ചെസ്റ്റ് നട്ട്, ആപ്പിൾ ചാമ്പ്, അരിനെല്ലി, ചിലുമ്പി മഞ്ഞ സപ്പോട്ട, രാമപ്പഴം, ചാമ്പക്ക തൈ, മുസംബി ബഡ്, അലഹബാദ് പേര, ലക്നൗ പേര, ചെറുനാരകം സീതപ്പഴം ഗ്രാഫ്റ്റ്, പീനട്ട് ബട്ടർ, ബറാബ, വെസ്റ്റ് ഇന്ത്യൻ ചെറി സുറി നാം ചെറി, പൂച്ചപ്പഴം, ചൈനീസ് ഓറഞ്ച്, മിറക്കിൾ ഫ്രൂട്ട്, മാൾട്ട ലെമൺ, അഗത്തി വൈറ്റ്, ഗണപതി നാരകം, സ്വീറ്റ്അമ്പഴം,കരിമ്പ്, മുന്തിരി പേര, കിളി ഞവൽ, കറിവേപ്പ്, പാഷൻ ഫ്രൂട്ട് ഓവൽ ഫാഷൻഫ്രൂട്ട് വയലറ്റ്, മൗത്ത് പ്രഷർ, ആടലോടകം, നീലക്കൊടുവേലി, നിലപ്പന, ആറ്റുവഞ്ചി, ലോലോലി,ദന്തപാല, കൂവളം' കച്ചോലം, മുരിഞ്ഞ, നെല്ലി, സർവ്വസുഗന്ധി, ഞാവൽ, ചന്ദനം, വെള്ളമന്ദാരം, നീർമാതളം, കരിങ്ങാലി, ഏകനായകം, ചങ്ങലം പെരണ്ട, രാമച്ചം, അമൻപൊരി, തിപ്പലി തുടങ്ങി വിവിധ തൈകളും മാവും പ്ലാവും 13 തരം പപ്പായയും പതിനൊന്ന് തരം വാഴയും ഇതിൽ ഉൾപ്പെടും. രണ്ടാംവർഷം മുതൽ വിളവെടുക്കാവുന്നതും മൂന്നാം വർഷം മുതൽ മറ്റുള്ള മരങ്ങളിൽ നിന്നും. കായ്കനികളും ലഭിച്ചു തുടങ്ങും. പ്രകൃതി സ്നേഹവും കാർഷിക സംസ്കാരവും തനിമ ചോരാതെ കുട്ടികളിൽ വളർത്തിയെടുക്കുന്നതിന് വേണ്ടിയും ജൈവകൃഷിയുടെ പ്രാധാന്യംമനസ്സിലാക്കുവാനും ഔഷധസസ്യങ്ങളെ പരിചയപ്പെടാനും ഈ സംരംഭത്തിലൂടെ സാധിക്കുന്നു. ഇതൊരു തുടർ പ്രക്രിയ ആയതുകൊണ്ട് തന്നെ വരും വർഷങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു.

September 30
12:53 2019

Write a Comment