SCHOOL EVENTS

Second Turn Contest

മാതൃഭൂമി സീഡ് പൂന്തോട്ടം “കാർമ്മൽ ജ്യോതി സീഡ് ക്ലബ് “ പ്രകൃതി സംരക്ഷണം ലക്ഷ്യമാക്കി ‘സമൂഹ നൻമ കുട്ടികളിലൂടെ’ എന്ന മാതൃഭൂമി സീഡിന്റെ മുദ്രാവാക്യത്തിന് പിന്തുണയേകിക്കൊണ്ട് സീഡ് ക്ലബ് ആന്തൂറിയം ചെടികളുടെ സംരക്ഷണവും വിപണവും ഏറ്റെടുത്തിരിക്കുന്നു. വിശദവിവരങ്ങൾ ഇന്ന് വിപണിയിൽ ഡിമാൻഡ് കുറയുവോ എന്ന ഭീതിയിൽ കർഷകൻ വളർത്തുവാൻ മടിക്കുന്ന മറുവശത്തു വിദേശ രാജ്യങ്ങളിൽ വളരെയധികം സ്വാധീനം ചെലുത്തുന്നതുമായ ചെടിയാണ് ആന്തൂറിയം. ഇന്നിന്റെ മലയാളി കർഷകന് പ്രതീക്ഷയും ഉണർവുമേകികൊണ്ട്, കാർമ്മൽ ജ്യോതി സീഡ് ക്ലബ് ഇവയുടെ സംരക്ഷണവും വിപണനവും ഏറ്റെടുത്തു ഹൃദയാകൃതിയിൽ പൂവിടർത്തുന്നദീർഘനാൾ കേടുകൂടാതിരിക്കുന്നതും വർണ്ണപ്പകിട്ടുള്ള പൂപ്പാളിയും അതിന്‌ നടുവിൽ മെഴുകുതിരി പോലുള്ള പൂത്തിരിയും, മറ്റ്‌ പൂക്കളേക്കാൾ കൂടുതൽ ആകർഷീണതയുമുള്ള ഈ ചെടിക്ക്, തണലും തണുപ്പുമേകുവാൻ സീഡ് അംഗങ്ങൾ നിരന്തരം പരിശ്രമിക്കുന്നു. മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ പൂവിടുന്നതിനാൽ, ക്ഷാമം കൂടാതെ പൂക്കൾ എടുക്കുന്നതിനും വിപണിയിൽ എത്തിക്കുന്നതിനും സാധിക്കുന്നു. അധ്യാപകരുടെ മേൽനോട്ടത്തിൽ കീഴിൽ സീഡ് അംഗങ്ങൾ വളരെ ഭംഗിയായി തന്നെ അംഗങ്ങളുടെ പ്രവർത്തനങ്ങളിൽ മറ്റ്‌ കുട്ടികളുo ഏറെ താൽപ്പര്യത്തോടെ പങ്കുചേരുന്നു.

September 30
12:53 2019

Write a Comment