SCHOOL EVENTS

പ്രകൃതിയോട് ഇണങ്ങി വയോജനദിനം

പ്രകൃതിയെ വളർത്തുന്നതും പ്രകൃതിയെ നശിപ്പിക്കുന്നതും മനുഷ്യൻ തന്നെ.പ്രകൃതിയോട് അടുത്തിണങ്ങി മനുഷ്യൻ ജീവിക്കുംപോലെ ഒരു ഭവനത്തിൽ കൊച്ചുകുട്ടികൾ തങ്ങളുടെ മുത്തച്ഛന്മാരോടും മുത്തശ്ശിമാരോടും വേർപിരിയാൻ ആകാത്ത ഒരു ബന്ധമുണ്ട്. എന്നാൽ ഇന്നത്തെ തലമുറ പ്രായമായ മാതാപിതാക്കളെ വഴിയമ്പലങ്ങളിലും തെരുവിലും വലിച്ചെറിയുന്ന അനുഭവങ്ങൾ വർധിച്ചുവരുന്നു. അവിടെയാണ് കാളിയാർ സെന്റ് മേരീസ് എൽ.പി.സ്കൂളിലെ കുരുന്നുകളും അധ്യാപകരും പ്രായമായവരെ ആദരിച്ചും സ്നേഹിച്ചും അവരുടെ അറിവുകൾ തേടിയും സമൂഹത്തിന് വഴികാട്ടിയാകുന്നത്.ലോക വയോജന ദിനത്തിൽ സ്കൂളിൽ ഒത്തുചേർന്ന നൂറ്റമ്പത്തില്പരം ഗ്രാൻഡ് പേരെന്റ്സ് കൊച്ചുമക്കളോടൊപ്പം ഒരുദിനം സന്തോഷത്തോടെ ആഘോഷിച്ചു. അവർക്ക് സമ്മാനങ്ങൾ നല്കി.ഏറ്റവും പ്രായം കൂടിയവരെ ആദരിച്ചു ഷാൾ അണിയിച്ചു.കൂടാതെ സ്കൂളിലെ കര നെൽ കൃഷി ("പാഠം ഒന്ന് പാടത്തേക്ക്" )പദ്ധതിയുടെ ഉദ്ഘാടനവും വിത്ത് വിതരണവും നടത്തപ്പെട്ടു.കൃഷിവകുപ്പ് ഓഫീസർ ഡോ.പിൻറ്റു റോയ് ,ഡയറ്റ് പ്രതിനിധി ,മാനേജർ,പി.ടി.എ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് [പരിപാടികൾ നടത്തപ്പെട്ടത്

October 05
12:53 2019

Write a Comment