SCHOOL EVENTS

ചന്ദനക്കാം പാറ ചെറുപുഷ്പ യു.പി.സ്‌കൂൾ സീഡ് പ്രവർത്തകരുടെ പൂന്തോട്ടവും പച്ചക്കറി കൃഷിയും

ചന്ദനക്കാം പാറ ചെറുപുഷ്പ യു.പി.സ്‌കൂൾ സീഡ് പ്രവർത്തകരുടെ പൂന്തോട്ടവും പച്ചക്കറി കൃഷിയും ചന്ദനക്കാംപാറ : ചെറുപുഷ്പ യു.പി. സ്കൂൾ സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ പച്ചക്കറി തോട്ടവും പൂന്തോട്ടവും ഒരുക്കി. അന്യം നിന്ന് പോകുന്ന ചെടികൾ സംരക്ഷിക്കുക, വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം വളർത്തുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിര്ത്തിയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. സീഡ് കോർഡിനേറ്റർ മാരായ ലിയാമോൾ അഗസ്റ്റിൻ , മെൻസി ഫിഫിലിപ് എന്നിവരുടെ നേതൃത്വത്തിൽ അടുത്തതായി ഒരു ഔഷധ സസ്യ തോട്ടത്തിന്റെ നിര്മാണത്തിലാണ് സീഡ് കൂട്ടുകാർ.

October 08
12:53 2019

Write a Comment