SCHOOL EVENTS

തരിശു ഭൂമിയിൽ നെൽ കൃഷി ചെയ്തു വിളവെടുത്തു ചാത്തമംഗലം ഗവ. യു. പി. സ്കൂൾ സീഡ് ക്ലബ്

ചാത്തമംഗലം ഗവ. യു. പി. സ്കൂൾ സീഡ് ക്ലബ് തരിശു നിലത്തിൽ കൃഷി ചെയ്തു നൂറുമേനി വിളവെടുത്തു. നെമ്മാറ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കൊമ്പങ്കല്ലു പാടശേഖരത്തിലെ കർഷകരായ വിശ്വനാഥന്റെ നേതൃത്വത്തിൽ പാട്ടത്തിനെടുത്ത തരിശുനിലത്തിൽ സീഡ് ക്ലബ് ന്റെ സഹായത്തോടെ കൃഷിയോഗ്യമാക്കിയ സ്ഥലത്തു ജൂലൈ 4 നു ഞാറു നാട്ടു ആരംഭിച്ച കൃഷി ഇന്ന് കൊയ്തുനടത്തി. കുട്ടികൾ കറ്റ മെതിക്കലിലും പങ്കാളികളായി. നിലം ഒരുക്കുന്നതുമുതൽ ഞാറു നാടിൽ വളമിടൽ, കളപറിക്കൽ, തുടങ്ങി എല്ലാ ഘട്ടങ്ങളിലും സീഡ് ക്ലബ് അംഗങ്ങൾ പങ്കാളികളായി. സ്കൂൾ ഹെഡ്മിസ്ട്രസ് പദ്മജാദേവി, സീഡ് കോ- ഓർഡിനേറ്റർ റാണി എന്നിവരുടെ നേതൃത്വത്തിൽ 50 കുട്ടികളും 10 അദ്ധ്യാപകരും ഇന്നത്തെ കൊയ്ത്തുത്സവത്തിൽ പങ്കുചേർന്നു. വിദ്യാർത്ഥികളിൽ കാർഷിക അഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ പ്രവർത്തനത്തിൽ വിലയുടെ ഓരോ ഘട്ടത്തിലും വിദ്യാർഥികൾ വയൽ സന്ദർശിക്കുകയും ആവശ്യമായ വിള പരിപാലന മുറകൾ അവലംബിക്കുകയും ചെയ്തു. പഠനത്തോടൊപ്പം കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കാനും കാർഷിക സംസ്കാരം പുതു തലമുറയിലേക്കു പകർന്നു നൽകുന്നതിന് ഉതകുന്നതായി ഈ പ്രവർത്തനം. മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന ഒരു പുതു തലമുറ ഇതിലൂടെ വളർന്നുവരട്ടെ.

October 11
12:53 2019

Write a Comment