SCHOOL EVENTS

ഹരിതോൽസവവുമായി സീഡംഗങ്ങൾ

മൈക്കാവ് സെൻറ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റേയും ഹരിത തീർത്ഥം നേച്ചർ ക്ലബിന്റേയും ആഭിമുഖ്യത്തിൽ പ്രകൃതിയിലേയ്ക്ക് മടങ്ങാം എന്ന സന്ദേശവുമായി ഹരിതോത്സവം സംഘടിപ്പിച്ചു.കുട്ടികൾ പ്രകൃതിയിൽ നിന്നും ശേഖരിച്ച പച്ചക്കറി, പഴങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. വൃക്ഷത്തൈകളും ചെടികളും നടുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി ഹരിത പ്രാർത്ഥനയും പ്രതിജ്ഞയും വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. പ്രകൃതി കഥകളും കവിതകളും ചൊല്ലിയും ഹരിതോത്സവം വർണ്ണാഭമാക്കി സ്കൂൾ പ്രധാനാധ്യാപകൻ ഫാ. റെജി കോലാനിക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ ജസിത കെ., ചിഞ്ചു റോയി, സിസി സണ്ണി സീഡ് ക്ലബ്ബ് അംഗങ്ങളായ ആൻട്രിയ ആന്റോ, ആൻവിയ എബ്രാഹം എന്നിവർ സംസാരിച്ചു.

October 15
12:53 2019

Write a Comment