SCHOOL EVENTS

സെന്റ് മൈക്കിൾസ് Hss പ്രവിത്താനം.നീന്തൽ പരിശീലനം

പ്രവിത്താനം  സെന്റ് മൈക്കിൾസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയുരാരോഗ്യം പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു.  ഭരണങ്ങാനം പഞ്ചായത്ത്‌  അളനാട്ടിൽ നിർമ്മിചിരിക്കുന്ന  ആധുനിക സൗകര്യങ്ങളോട് കൂടിയ  നീന്തൽ കുളത്തിൽ ആണ് പരിശീലനം. നീന്തൽ പരിശീലരംഗത്ത്  പ്രസിദ്ധരായ പാലാ തോപ്പൻസ് സ്വിമ്മിംഗ് അക്കാദമിയിലെ  പരിശീലകരാണ്  നേതൃത്വം നൽകുന്നത്.നീന്തലിനൊപ്പം നല്ല ഒരു വ്യായാമം വേറെ ഇല്ല. നീന്തൽ അറിയില്ലാത്ത കുട്ടികൾക്കും  അറിയാവുന്നവർക്ക്‌  നീന്തൽ മത്സരങ്ങളിൽ  പങ്കെടുക്കാൻ പര്യാപ്തമായ  രീതിയിലുമുള്ള പരിശീലനം ആണ് നൽകുന്നത്. വിദ്യാഭ്യാസം കേവലം ക്ലാസ്സ്‌ മുറികളിൽ  ഒതുങ്ങിനിൽക്കേണ്ടതല്ല  എന്നും കുട്ടികളുടെ  നാനാവിധകഴിവുകളെ  വളർത്തി കൊണ്ടു വരുന്നതിനുഉള്ള  പരിശീലനം ആണ്  സെന്റ് മൈക്കിൾസിൽ നൽകുന്നത് എന്നും ഹെഡ് മാസ്റ്റർ അനിൽ സെബാസ്റ്റ്യനും സീഡ് ക്ലബ്‌ കോർഡിനേറ്റർ ജോജിമോൻ ജോസും   പറഞ്ഞു. 

October 16
12:53 2019

Write a Comment