SCHOOL EVENTS

പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബിന് 200 ദിന കർമ്മ പരിപാടികൾ

പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബിൻറെ ഈ വർഷത്തെ വാർഷിക ആസൂത്രണ യോഗം ഗൂഗിൾ മീറ്റിൽ ചേർന്നു. വാര്‍ഷിക പദ്ധതി അവതരണവും മെച്ചപ്പെടുത്തലും ഇരുന്നൂറ് ദിന പദ്ധതിക്ക് രൂപം നൽകി. കോഓഡിനേറ്റർ സിറാജുദ്ദീന്‍ പന്നിക്കോട്ടൂർ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് എ വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കണ്‍വീനര്‍ കെ അബ്ദുസ്സലീം, ഗിഫ്റ്റ് കോഓഡിനേറ്റർ കെ അബ്ദുൽ ലത്തീഫ്, കൈറ്റ് മാസ്റ്റർ ടി പി അജയൻ, ജാഗ്രതാ സമിതി കൺവീനർ ഡോ. സി പി ബിന്ദു, സി പി ഒ ജാഫർ സാദിഖ് എ പി, സ്കൗട്ട് മാസ്റ്റർ അബ്ദുസ്സലാം വിഎച്ച്, എം കെ അബ്ദുൽ കരീം, വിദ്യാർഥികളായ കെ പി ഹരിത, ഫയാസ് ഇബ്രാഹിം, അഷ്ന മിലൻ, പി ടി ഫാത്തിമ നൗറിൻ, പൂജ സതീഷ്, ദേവ്ന ദിനേശ്, സനാബിൽ,ടി പി സച്ചിൻ ദീപു, ഇ കെ അഫിൽ എന്നിവ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. അഷ്ന മിലൻ സ്വാഗതവും പൂജാ സതീഷ് നന്ദിയും പറഞ്ഞു.

July 06
12:53 2021

Write a Comment