വിഷം ശ്വസിച്ച് ഒരു വിദ്യാലയം
ദേശമംഗലം ഗവണ്മെന്റ് സ്‌കൂള്‍ പരിസരത്ത് വായുവിന് കറുപ്പ് നിറമാണ് .വിദ്യാലയത്തിനടുത്തുള്ള ക്രഷറില്‍ നിന്ന് വരുന്ന പൊടിയും മാരകമായ രാസവസ്തുക്കളുമാണ് അന്തരീക്ഷത്തെ കറുപ്പ് നിറമാക്കുന്നത്.അപൂര്‍വ ജൈവ സമ്പത്തും ഔഷധച്ചെടികളും കൊണ്ട് സമ്പുഷ്ടമായ 'വളര്‍ത്തുകാട്ടി'ലാണ് വര്‍ഷങ്ങളായി ക്രഷര്‍ സ്ഥിതി ചെയ്യുന്നത്.രണ്ടായിരത്തില്‍പ്പരം കുട്ടികള്‍ പഠിക്കുന്ന ദേശമംഗലം ജി. വി. എച്ച് എസ് എസ് എസിനടുത്ത് സ്ഥിതി ചെയ്യുന്ന ക്രഷര്‍ ഓരോ നിമിഷവും ഭീതിയാണ് നിറയ്ക്കുന്നത്.സ്‌കൂളിലെ റൂഫിങ് ഷീറ്റില്‍ ക്രഷര്‍ പൊടി കൊണ്ട് ഒരു ആവരണം തന്നെ തീര്‍ത്തിരിക്കുന്നു.മാരകമായ കെമിക്കലുകളും പാറപ്പൊടിയും ശ്വസകോശ രോഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടാവുന്നുണ്ട്.പലര്‍ക്കും തൊലിയില്‍ അലര്‍ജി മൂലം അസ്വസ്ഥത അനുഭവപ്പെടുന്നുമുണ്ട്.
ഇതിനു പുറമെ പരിസരത്തുള്ള വീടുകള്‍ക്ക് ഉണ്ടാവുന്ന വിള്ളലും കേടുപാടുകളും ഇന്ന് നിത്യകാഴ്ചയാണ്.ഇതിനെ കുറിച്ചുള്ള വാര്‍ത്ത മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച് വന്നിരുന്നു.
പുതുതലമുറയെ രോഗികളാക്കി ഇഞ്ചിഞ്ചായി കൊല്ലുന്ന ക്രഷറിനുള്ള അനുമതി റദ്ധാക്കണമെന്നും കുട്ടികളുടെ അതിജീവനത്തിനുള്ള അവകാശം നിഷേധിക്കരുത് എന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.ഇതിനായി ആരോഗ്യവകുപ്പിനും മറ്റു അധികൃതര്‍ക്കും പരാതി നല്‍നല്‍കിയിട്ടുണ്ട്.അനുകൂലമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെ .കെ ജസീല
സീഡ് റിപ്പോര്‍ട്ടര്‍
ജി.വി.എച്ച് എസ്.എസ് ദേശമംഗലം
June 07
12:53
2017