SEED News

മാതൃഭൂമി സീഡ് വിദ്യാഭ്യാസജില്ലാതല പ്രവർത്തനോദ്ഘാടനം

എടത്തനാട്ടുകര: മാതൃഭൂമി സീഡ് മണ്ണാർക്കാട് വിദ്യാഭ്യാസജില്ലാതല പ്രവർത്തനോദ്ഘാടനം എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി.എസിൽ നടന്നു. 2016 ലെ ജെം ഓഫ് സീഡായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സലീലും അലനല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. ഗിരിജയും ചേർന്ന് സ്കൂൾമുറ്റത്ത്  മാവിൻതൈ നട്ടാണ് ഉദ്ഘാടനം ചെയ്തത്.  
ഉദ്ഘാടനച്ചടങ്ങിൽ മാതൃഭൂമി ചീഫ് റിപ്പോർട്ടർ വി. ഹരിഗോവിന്ദൻ അധ്യക്ഷനായി. മണ്ണാർക്കാട് ഫെഡറൽബാങ്ക് അസിസ്റ്റന്റ് മാനേജർ സി.പി. ശ്രീനാഥ് മുഖ്യ പ്രഭാഷണം നടത്തി. മണ്ണാർക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പി.വി. പ്രജീഷ്, പഞ്ചായത്തംഗം ടി.കെ. അഫ്സറ, പ്രധാനാധ്യാപകൻ കെ.കെ. അബൂബക്കർ, സ്കൂൾ മാനേജർ പി. അബൂബക്കർ, പി.ടി.എ. പ്രസിഡന്റ് സുധീർ ഉമ്മർ, സ്റ്റാഫ് വി. ജയപ്രകാശ്, പി. അബ്ദുൾവഹാബ്, സീഡ് കോ-ഓർഡിനേറ്റർ പി. ഷനീർബാബു, വി. റസാഖ് എന്നിവർ സംസാരിച്ചു. 

June 10
12:53 2017

Write a Comment

Related News