GK News

വളരുമ്പോള്‍ ചെറുതാകുന്നത്

പ്രായമാകുമ്പോള്‍ മനുഷ്യരുടെ ശരീരത്തിലുള്ള കാര്‍ട്ടിലേജ് പാഡുകള്‍ക്കും അതുപോലെയുള്ള വസ്തുക്കള്‍ക്കും (മൃദുലാസ്ഥി, തരുണാസ്ഥി എന്നീ പേരുകളില്‍ അറിയപ്പെടുന്നവ എല്ലാം ഇതില്‍പ്പെടും) തേയ്മാനം ഉണ്ടാകുന്നു. അസ്ഥിക്ഷതം പോലെയുള്ളവ കൊണ്ട് മുതുകെല്ല് ഒരല്പം ചുരുങ്ങും. ശരീരത്തില്‍ മസ്സിലുകളും നഷ്ടപ്പെടും. 
നാല്പത് വയസ്സിനു ശേഷം ഓരോ ദശകത്തിലും ശരാശരി അര ഇഞ്ച് വരെ നീളം കുറയാം എന്നാണ് കണക്ക്. പക്ഷേ, പ്രായം കൂടുംതോറും ഈ നീളം കുറയുന്ന അവസ്ഥയിലും മാറ്റം ഉണ്ടാകും. 
സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ആണ്. 30 നും 70 നും ഇടയ്ക്ക് സ്ത്രീകള്‍ക്ക് രണ്ടിഞ്ച് പൊക്കം കുറയുമെങ്കിലും പുരുഷന് രണ്ടിഞ്ച് നീളം കുറയാന്‍ എണ്‍പത് വയസ്സോളം എത്തണം. ചിലര്‍ക്ക് ഇത് വേഗത്തിലാകാം. മറ്റു ചിലര്‍ക്ക് പ്രായം എഴുപതിനോട് അടുത്തു മാത്രമേ ശരീരത്തിന്റെ നീളത്തില്‍ വ്യത്യാസം ഉണ്ടായി തുടങ്ങാറുള്ളൂ.

June 12
12:53 2017

Write a Comment