SEED News

ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു.




 തളിക്കുളം ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ നടന്ന ഫലവൃക്ഷത്തൈ, പഠനോപകരണ, വിദ്യാഭ്യാസ പുരസ്‌കാര വിതരണം ഗിന്നസ് റെക്കോര്‍ഡ് ജേതാവ് മുരളി നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.


തൃപ്രയാര്‍: ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡ്,   മാതൃഭൂമി സീഡ്, സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്   എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍  ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡില്‍   ഫലവ്ഷത്തൈ വിതരണവും  വിതരണവും നടത്തി. . പുല്ലാംകുഴല്‍ വാദനത്തിലെ  ഗിന്നസ് ജേതാവ് മുരളി നാരായണന്‍ ഉത്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രജനി അധ്യക്ഷത വഹിച്ചു.
 വലപ്പാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ആര്‍. സന്തോഷ് ഫലവൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു.  പഠനോപകരണ വിതരണോദ്ഘാടനം  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.പി. ശശികുമാറും പുരസ്‌കാരവിതരണം തളിക്കുളം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ബാബുവും നിര്‍വഹിച്ചു. .
 ഔഷധസസ്യ ബോര്‍ഡ് ടെക്നിക്കല്‍ അസിസ്റ്റന്റ് പയസ്, ഗ്രാമപ്പഞ്ചായത്ത്  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ഐ. സജിത, ഇ.പി.കെ. സുഭാഷിതന്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ വെച്ച് പഠനോപകരണങ്ങളും വിദ്യാഭ്യാസ പുരസ്‌കാരവും വിതരണം ചെയ്തു.
 ഫലവൃക്ഷങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ പരിപാലിക്കുന്നവര്‍ക്ക്  പുരസ്‌കാരങ്ങള്‍ നല്‍കും.

June 13
12:53 2017

Write a Comment

Related News