പകർച്ചപ്പനി: സീഡ് അംഗങ്ങൾ ലഘുലേഖകൾ വിതരണം ചെയ്തു
കണ്ണൂര്‍: മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍ പകര്‍ച്ചപ്പനിക്കെതിരെ ലഘുലേഖ വിതരണം ചെയ്തു. തളാപ്പ് മിക്‌സഡ് യു.പി.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി.ജയപാലന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രഥമാധ്യാപികയുടെ ചുമതലയുള്ള ശാലറ്റ് മാര്‍ട്ടിന്‍ ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. പി.ടിഎ.പ്രസിഡന്റ് എം.പി.രാഗേഷ്, എ.സുചിത്ര, മാതൃഭൂമി സീഡ് പ്രതിനിധികളായ സി.സുനില്‍കുമാര്‍, പി.കെ.ജയരാജ്, ബിജിഷ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
June 24
12:53
2017