SEED News

കാരമ്പത്തൂരില് സീഡ് ക്ലബ്ബിന്റെ അമരപ്പന്തല് എല്ലാ വീട്ടിലേക്കും

പള്ളിപ്പുറം: കാരമ്പത്തൂര് എ.യു.പി. സ്കൂളില് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് നടപ്പാക്കുന്ന വീട്ടില് ഒരു അമരപ്പന്തല് പദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങി. ഒന്നാം ഘട്ടത്തില് 70 അമരപ്പന്തലുകളില്നിന്നായി ശേഖരിച്ച 800ഓളം വിത്തുകള് ഉപയോഗിച്ചാണ് രണ്ടാംഘട്ടപദ്ധതി നടപ്പാക്കുന്നത്.
എല്ലാ കുട്ടികളുടെ വീടുകളിലും അമരപ്പന്തൽ എന്നതാണ് ലക്ഷ്യം. കര്ഷകന് വി.പി. കരീം കുട്ടികള്ക്ക്് വിത്തുനല്കി പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു. പൂര്വവിദ്യാര്ഥിസംഘടനാ ചെയര്മാന് എം. സൈയ്തലവി, സീഡ് കോ-ഓർഡിനേറ്റര് കെ.പി. ദീലിപ്, കെ.എം. മിനി, യു.പി. ജയന്, കെ.എം. അജീഷ് തുടങ്ങിയവര് സംസാരിച്ചു. പയറുവര്ഗ്ഗവിളകളുടെ പ്രാധാന്യം എന്ന വിഷയത്തില് ക്ലാസും നടന്നു.
കഴിഞ്ഞവര്ഷം മികച്ച വിളവെടുത്ത കുട്ടിക്കര്ഷകരെ ചടങ്ങില് അനുമോദിച്ചു. പദ്ധതിയുടെ മൂന്നാംഘട്ടത്തില് പഞ്ചായത്തിലെ മുഴുവന് വീടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമെന്ന് സീഡ് കോ-ഓർഡിനേറ്റര് കെ.പി. ദീലിപ് പറഞ്ഞു.       

June 24
12:53 2017

Write a Comment

Related News