SEED News

കിഴുത്തള്ളി ഈസ്റ്റ് യു.പി. സ്കൂളിൽ ഇനി മഷിപ്പേന


കിഴുത്തള്ളി: കിഴുത്തള്ളി ഈസ്റ്റ് യു.പി. സ്‌കൂളിലെ മുഴുവന്‍ കുട്ടികളും ഇനി  മഷിപ്പേനകൊണ്ടെഴുതും. സ്‌കൂളിലെ സീഡ് ക്ലബ്ബാണ് പദ്ധതി നടപ്പാക്കിയത്. േബാള്‍പേനയ്‌ക്കെതിരെ ഒരുവര്‍ഷം മുന്‍പുതന്നെ സീഡിന്റെ നേതൃത്വത്തില്‍  ബോധവത്കരണം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് സ്‌കൂളില്‍ ഈ പദ്ധതി ആസൂത്രണം ചെയ്തത്.      പൂര്‍വവിദ്യാര്‍ഥി കെ.വി.സൗജത്താണ് മഷിപ്പേനകള്‍ നല്‍കിയത്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.ജിതേഷ് ബാബു അധ്യക്ഷത വഹിച്ചു. എസ്.എസ്.ജി. അംഗം എ.ഒ.പ്രസന്നന്‍, എന്‍.രാഘവന്‍, മാതൃസംഗമം പ്രസിഡന്റ് അനിഷ ശ്രീകേഷ്, പ്രഥമാധ്യാപിക പി.ശ്രീജയ, ബി.എസ്.ലാലി എന്നിവര്‍ പ്രസംഗിച്ചു.











July 19
12:53 2017

Write a Comment