പരിസ്ഥിതി പഠനക്യാമ്പ്
കൂറ്റനാട്: മലമല്ക്കാവ് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള് പെരിയാര് കടുവസങ്കേതത്തില് ത്രിദിന പരിസ്ഥിതിപഠനക്യാമ്പ് നടത്തി. വൈല്ഡ് ലൈഫ് അസിസ്റ്റന്റ് പ്രമോദ്, പരിസ്ഥിതി വിദ്യാഭ്യാസ ഓഫീസര് ആശാറാണി എന്നിവര് വിദ്യാര്ഥികള്ക്ക് വിവിധ വിഷയങ്ങളില് ക്ലാസെടുത്തു. ക്യാമ്പില് പക്ഷിനിരീക്ഷണം, വീഡിയോ പ്രദര്ശനം, പരിസ്ഥിതി സെമിനാര് എന്നിവയും നടന്നു.
അധ്യാപകരായ യു.
വിജയകൃഷ്ണന്, എം.സി. മനോജ്, സി. സരിത, വി. ശ്രീലത, എം.എന്. അക്രം എന്നിവര് നേതൃത്വം നല്കി.
July 22
12:53
2017