SEED News

നാട്ടുമാവുകളെ കാക്കാന്‍ മാംഗോ ബാങ്കൊരുങ്ങി







വേങ്ങര: നാട്ടുമാവിന്റെ സംരക്ഷണത്തിനായി വേങ്ങര പി.എം.എസ്.എ.എം. യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മാംഗോ ബാങ്ക് പദ്ധതിയാരംഭിച്ചു. 
മാതൃഭൂമി സീഡിന്റെ ഭാഗമായുള്ള പദ്ധതിക്ക് കുറ്റൂര്‍ പരിസ്ഥിതി ക്ലബ്ബാണ് നേതൃത്വംനല്‍കുന്നത്. വാര്‍ഡ് മെമ്പറും സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റുമായ കെ.പി. ഫസല്‍ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകന്‍ എ.പി. ഷിജിത്ത് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ വിവിധയിനം നാട്ടുമാവുകളുടെ സംരക്ഷണം ലക്ഷ്യമിട്ട്  വിദ്യാര്‍ഥികള്‍നടത്തിയ പ്രവര്‍ത്തനത്തില്‍ പതിനായിരത്തോളം മാവിന്‍തൈകളും മാങ്ങയണ്ടികളും ശേഖരിച്ചു.കെ.വി. മുഹമ്മദ്ഷരീഫ്, കെ.കെ. ഷീജ തുടങ്ങിയവര്‍ നേതൃത്വംനല്‍കി. കുട്ടികള്‍ക്ക് മാവിന്‍തൈകള്‍ വിതരണംചെയ്തു. പ്രീത തറോല്‍, എന്‍ കെ. നസീമ, ജി. അഫ്‌സ, സി. ഷക്കീല എന്നിവര്‍ സംസാരിച്ചു.


August 04
12:53 2017

Write a Comment