SEED News

ഓണത്തിന് ഒരുമുറം പച്ചക്കറി: സീഡ് ക്ലബ്ബും കൃഷി തുടങ്ങി


ചക്കരക്കല്ല്: ഓണത്തിനൊരുമുറം പച്ചക്കറിക്കായി സീഡ് ക്ലബ്ബും രംഗത്ത്.  മൗവ്വഞ്ചേരി യു.പി.സ്‌കൂളില്‍ സീഡ് ക്ലബ്ബ് അംഗങ്ങള്‍ 50-ലധികം ഗ്രോബാഗുകളാണ് കൃഷിക്കായി ഒരുക്കിയത്. പരിപാടി ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. എം.വി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രഥമാധ്യാപകന്‍ കെ.കെ.ബഷീര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.വിനോദ്കുമാര്‍, കെ.ഇ.ബിന്ദു, പി.ശ്രീജ, സ്‌കൂള്‍ ലീഡര്‍ അര്‍ജുന്‍ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.


August 04
12:53 2017

Write a Comment

Related News