SEED News

മാതൃഭൂമി സീഡ് തളിപ്പറമ്പ് വിദ്യാഭ്യാസജില്ല ശില്പശാല


തളിപ്പറമ്പ്: തളിപ്പറമ്പ് വിദ്യാഭ്യാസജില്ല  മാതൃഭൂമി സീഡ് അധ്യാപക കോ ഒര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ശില്പശാല ചിറവക്ക് അക്കിപ്പറമ്പ് യു.പി. സ്‌കൂളില്‍ നടന്നു. ഡി.ഇ.ഒ. ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. 
കര്‍ഷക സംസ്‌കാരത്തില്‍നിന്ന് മണ്ണില്‍നിന്ന് അകന്നുപോകുകയെന്നുപറയുമ്പോള്‍ നമ്മള്‍ മനുഷ്യത്വം മറക്കുകയാണെന്ന് ഡി.ഇ.ഒ. പറഞ്ഞു. ഓരോ തളിരും പൂവും കായും ഉണ്ടാകുമ്പോള്‍ മനസ്സിനുള്ള നിറവ് ഒരനുഭവംതന്നെയാണ്.
 ആ അനുഭവം നമ്മുടെ കുഞ്ഞുങ്ങള്‍ക്കുണ്ടായാല്‍ ഭാവിയില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ ഉടമകളാകാന്‍ അവര്‍ ശ്രമിക്കുമെന്നും ത്രേസ്യാമ്മ ജോസഫ് പറഞ്ഞു.
   തളിപ്പറമ്പ് വിദ്യാഭ്യാസജില്ല ബെസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ കെ.വി.ശ്രീകല, ജില്ലയിലെ ശ്രേഷ്ഠ ഹരിതവിദ്യാലയം കോ ഓര്‍ഡിനേറ്റര്‍ എ.നാരായണന്‍ എന്നിവര്‍ക്ക് നാട്ടുമാവിന്‍തൈ നല്‍കിയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്.
 അക്കിപ്പറമ്പ് യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എം.ആര്‍.മണിബാബു അധ്യക്ഷതവഹിച്ചു.
 ഡെപ്യൂട്ടി മാനേജര്‍ (മാതൃഭൂമി സര്‍ക്കുലേഷന്‍) പി.എ.ഷിനുകുമാര്‍ ഉപഹാരം നല്‍കി. ഫെഡറല്‍ ബാങ്ക് മാനേജര്‍ പി.എം.അഞ്ജന, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍, തളിപ്പറമ്പ് ലേഖകന്‍ ശേഖര്‍ തളിപ്പറമ്പ് എന്നിവര്‍  സംസാരിച്ചു. സീഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ ക്ലാസെടുത്തു.    





August 04
12:53 2017

Write a Comment

Related News