SEED News

മാതൃഭൂമി സീഡ് കണ്ണൂർ വിദ്യാഭ്യാസജില്ലാ ശില്പശാല നടത്തി


കണ്ണൂര്‍: മാതൃഭൂമി സീഡ് കണ്ണൂര്‍ വിദ്യാഭ്യാസജില്ലാ ശില്പശാല ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്നു. കണ്ണൂര്‍ വിദ്യാഭ്യാസജില്ലാ ഡി.ഇ.ഒ. സി.ഐ.വത്സല കണ്ണൂര്‍ വിദ്യാഭ്യാസജില്ലയിലെ മികച്ച കോ ഓര്‍ഡിനേറ്ററായ വലിയന്നൂര്‍ നോര്‍ത്ത് യു.പി. സ്‌കൂളിലെ ഗോപി വിനോദ്കുമാറിന് നാട്ടുമാവിന്‍തൈ നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. അധ്യാപകവിദ്യാര്‍ഥികള്‍ക്കിടയില്‍ ഹരിതബോധം വളര്‍ത്താന്‍ സീഡ് പ്രവര്‍ത്തനം ഏറെ സഹായിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. മാതൃഭൂമി കണ്ണൂര്‍ യുണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.ഓമന മുഖ്യതിഥിയായിരുന്നു. സീഡ് പ്രവര്‍ത്തനം കാര്‍ഷികമേഖലയ്ക്ക് പുത്തനുണര്‍വേകിയെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സീഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ ക്ലാസെടുത്തു.
 മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്‍, ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് അലിയാര്‍ റാവുത്തര്‍, പരിശീലന വിഭാഗം ഡി.ഇ.ഒ. എം.മനോജ്കുമാര്‍, പി.കെ.ജയരാജ് എന്നിവര്‍ സംസാരിച്ചു.









August 04
12:53 2017

Write a Comment

Related News