SEED News

ശുചീകരണവും ഇലയറിവ് ക്ലാസും


കാടാച്ചിറ: ചാലത്തോടിന് സമീപത്ത് ശുചിത്വ സമിതി നടത്തിവരുന്ന കൃഷിയിടത്തിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനത്തിലും തുടർന്ന് നടത്തിയ ഇലയറിവ് ക്ലാസിലും കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂളിലെ സീഡ്  പ്രവർത്തകർ പങ്കെടുത്തു. 
ശുചിത്വസമിതി കൺവീനർമാരായ കെ.വി.ചന്ദ്രൻ, കെ.ചന്ദ്രൻ, രാഘവൻ എന്നിവരോടൊപ്പം കോർപ്പറേഷൻ കൗൺസിലർ പി.കെ.പ്രീതയും പരിപാടിക്ക് നേതൃത്വം നൽകി. 
ഒരുകാലത്ത് മാലിന്യഭൂമിയായിരുന്ന ഈ പ്രദേശം കഴിഞ്ഞവര്ഷം കാടാച്ചിറ ഹയർ സെക്കന്ഡറി സ്കൂളിലെ വിദ്യാർഥികൾ കൂടി മുൻകൈ എടുത്തായിരുന്നു ശുചീകരിച്ച് കൃഷിഭൂമിയാക്കി മാറ്റിയത്.
 കൃഷിയിടത്തിലെ ശുചീകരണ പ്രവർത്തനങ്ങളിൽ കുട്ടികളോടെപ്പം അധ്യാപകരും പങ്കെടുത്തു.

August 04
12:53 2017

Write a Comment

Related News