SEED News

ഒരുമുറം പച്ചക്കറിക്കൃഷി പദ്ധതിക്ക് തുടക്കമായി



ഇരിക്കൂര്‍: ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ്, സീഡ്, എസ്.പി.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൃഷിഭവനുമായി സഹകരിച്ച് പച്ചക്കറിക്കൃഷി പദ്ധതിക്ക് തുടക്കമിട്ടു. 
വിത്തുവിതരണത്തോടെ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.നസീര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.അബ്ദുള്‍ കരീം അധ്യക്ഷതവഹിച്ചു. കൃഷി അസിസ്റ്റന്റ് കെ.ശ്രീനി പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ ഇ.കെ.ഗോവിന്ദന്‍, ശുഹൈബ്, കെ.പി.സുനില്‍കുമാര്‍, പി.വി.രൂപേഷ്, കെ.ദീപേഷ് എന്നിവര്‍ സംസാരിച്ചു.





















August 04
12:53 2017

Write a Comment

Related News