SEED News

വയത്തൂർ യു.പി. സ്കൂളിൽ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതി തുടങ്ങി



ഉളിക്കല്‍: വയത്തൂര്‍ എ.യു.പി. സ്‌കൂളില്‍ 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതി തുടങ്ങി. ഉളിക്കല്‍ കൃഷിഭവന്‍, പരിസ്ഥിതി ക്ലബ്ബ്, മാതൃഭൂമി സീഡ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. 
പപ്പായ കാമ്പയിന്റെ ഭാഗമായി പപ്പായത്തൈകളും വിതരണംചെയ്തു. കുട്ടികള്‍ക്കുള്ള വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം അസി. കൃഷി ഓഫീസര്‍ അശോക്കുമാര്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ആര്‍.സുജി അധ്യക്ഷനായിരുന്നു. പ്രഥമാധ്യാപകന്‍ ടി.ജെ.ജോര്‍ജ്, അധ്യാപകരായ സൗമ്യ ജോണ്‍, ഷാന്റി ജോസ്, ജെസ്മി സണ്ണി, ജോണിക്കുട്ടി ജോസഫ്, സുനിത ജോണ്‍ എന്നിവര്‍ സംസാരിച്ചു.

























August 04
12:53 2017

Write a Comment

Related News