SEED News

കുട്ടികൾക്ക് കർക്കടകക്കഞ്ഞി വിളമ്പി സീഡ് കൂട്ടായ്മ



പിലാത്തറ: വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കര്‍ക്കടകക്കഞ്ഞിയും ഇലക്കറികളും വിളമ്പി സീഡ് ക്ലബ്ബ്.
കാനായി വേങ്ങയില്‍ എല്‍.പി. സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പി.ടി.എ.യും നാട്ടുകാരും ഒത്തുകൂടി ഔഷധക്കൂട്ട് ഒരുക്കിയത്. ഔഷധസസ്യ പരിപാലകന്‍ കുന്നത്ത് നാരായണന്‍ വൈദ്യരുടെ നേതൃത്വത്തിലാണ് വിഭവങ്ങള്‍ തയ്യാറാക്കിയത്.
 കര്‍ക്കടകക്കൂട്ട് ഉത്സവം എ.ഇ.ഒ. രവീന്ദ്രന്‍ കാവിലെവളപ്പില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.ജീവന്‍കുമാര്‍ അധ്യക്ഷതവഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ടി.ഭാസ്‌കരന്‍, ടി.എം.ലളിതാംബിക, സി.വി.ശ്രീജയ, കെ.ബിന്ദു, പി.വി.സീമ എന്നിവര്‍ സംസാരിച്ചു. നാരായണന്‍ കുന്നത്ത് ക്ലാസെടുത്തു.



























August 04
12:53 2017

Write a Comment

Related News