SEED News

കുരുന്നുകൈകളില് വിളസമൃദ്ധി

ആനക്കര: പറക്കുളം ജി.എം.ആര്.എസിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് സ്കൂള് പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് നടത്തി.  മത്തന്, വെണ്ട, പച്ചമുളക്, പടവലം, പയര് തുടങ്ങിയ വിളകളാണ് കുരുന്നുകള് നട്ടുപിടിപ്പിച്ചിരുന്നത്. 
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് ഈവര്ഷം 500 വൃക്ഷത്തൈകളും 101തരം പൂച്ചെടികളും 101തരം സവിശേഷ ഫവവൃക്ഷങ്ങളും നട്ട് പരിപാലിക്കുന്നുണ്ട്. 
ഇതിനുപുറമെ, സ്കൂള് കോമ്പൗണ്ടില് 101 തെങ്ങിന്തൈകളും കായ്ഫലംതരുന്ന 24 നാട്ടുമാവുകളും പത്ത് തരം പ്ലാവുകളും വളരുന്നുണ്ട്. ചെടികളുടെ പരിപാലനത്തിനായി ഒരുകുട്ടിക്ക് ഒരുമരം (ജന്മദിന മരം), ഒരുക്ലാസിന് ഒരുമരം, മഴക്കാട് എന്നീ പദ്ധതികളും സ്കൂളില് നടപ്പാക്കുന്നുണ്ട്. ഒരേക്കറില് മഞ്ഞള്, ഇഞ്ചി, കപ്പ, പയര് എന്നീ കൃഷികളും ആരംഭിച്ചുട്ടുണ്ട്. ഇളനീര്വനം, വേപ്പിന്തോട്ടം, തെച്ചിക്കാട് എന്നിവ നിലവിലുള്ള പദ്ധതികളാണ്.

August 04
12:53 2017

Write a Comment

Related News