SEED News

അനങ്ങൻമലയെ കാക്കാൻ കുരുന്നുകൾ

പനമണ്ണ: അനങ്ങൻമലയെ കാക്കാൻ പനമണ്ണ യു.പി. സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ. വേനലിൽ കത്തിയെരിയുന്ന അനങ്ങൻമലയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സീഡ് ക്ലബ്ബ് അംഗങ്ങൾ രംഗത്തിറങ്ങിയത്. മലയെ സംരക്ഷിക്കാൻ നടപടിയാവശ്യപ്പെട്ട് പി.കെ. ശശി എം.എൽ.എ.യ്ക്ക് നിവേദനം നൽകി.
വേനൽക്കാലമായാൽ വർഷം പത്തോളം പ്രാവശ്യമാണ് അനങ്ങൻമല കത്താറുള്ളത്. ചിലപ്പോൾ ബോധപൂർവം തീവെയ്ക്കാറുണ്ടെന്നും നിവേദനത്തിൽ പറയുന്നു. മലയുടെ അടിവാരത്തിലാണ് സ്കൂൾ. നിരവധി വീടുകളും ഈ പ്രദേശങ്ങളിലുണ്ട്. വനംവകുപ്പിന്റെ നേതൃത്വത്തിൽ വെച്ചുപിടിപ്പിച്ച നിരവധി മരങ്ങളാണ് തീപ്പിടിത്തത്തിൽ കത്തിപ്പോകുന്നത്. ജന്തുക്കളും പക്ഷികളും പാമ്പുകളും ചത്തുപോകുന്നുമുണ്ട്.
അഗ്നിശമനസേനയുടെ സേവനം പ്രദേശത്ത് പെട്ടെന്ന് ലഭ്യമാക്കാൻ സംവിധാനമൊരുക്കണമെന്നാണ് ഒരു ആവശ്യം. വനംവകുപ്പുൾപ്പെടെയുള്ള അധികൃതരുടെ നിരീക്ഷണം വേനൽക്കാലത്ത് ശക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സീഡ് റിപ്പോർട്ടർ അമിത്തിന്റെ നേതൃത്വത്തിലാണ് നിവേദനം തയ്യാറാക്കി എം.എൽ.എ.യ്ക്ക് കൈമാറിയത്. പ്രധാനാധ്യാപിക കെ. ലത, സീഡ് കോ-ഓർഡിനേറ്റർ ആർ. പ്രതീഷ്, വി. ശ്രീഹരി എന്നിവർ നേതൃത്വം നൽകി.

August 04
12:53 2017

Write a Comment

Related News