SEED News

സ്നേഹത്തണലായി പയ്യനെടം സർക്കാർ എൽ.പി. സ്കൂൾ കുട്ടികൾ

പയ്യനെടം:    സീഡ് പദ്ധതിയുടെ ഭാഗമായി പയ്യനെടം സർക്കാർ എൽ.പി. സ്കൂളിൽ സ്നേഹത്തണൽ പദ്ധതി  തുടങ്ങി.  ഒരു ബക്കറ്റ് പ്രത്യേകമായി നീക്കിവെച്ച് കുട്ടികൾക്ക് അസംബ്ലിയിലും സന്തോഷ അവസരങ്ങളിലും എന്തുവേണമെങ്കിലും  നിക്ഷേപിക്കാൻ അവസരം ഉണ്ട്.  ഓരോ മാസവും സ്നേഹത്തണൽ ബക്കറ്റിൽ ലഭിച്ചവ തരംതിരിച്ച് സൂക്ഷിക്കും.  
ഈ മാസത്തെ സമാഹരണത്തിൽനിന്ന് ഈ വിദ്യാലയത്തിലെ ഒരു കുട്ടിക്ക് ചികിത്സാസഹായം നൽകി. അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. നിത്യോപയോഗ സാധനങ്ങൾ പയ്യനെടം കുളർമുണ്ടയിലെ കുണ്ടുതൊടിക പാത്തുട്ടിക്ക് കുട്ടികൾത്തന്നെ കൈമാറി. 
പ്രധാനാധ്യാപിക സിൽവി ജോർജ്, സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാരായ സി. സജീവ്കുമാർ, വി.പി. ഹംസകുട്ടി, കെ.എം. ലിസ, കെ. സ്വാനി, പി.എ. ഖദീജ ബീവി, പി.ഡി. സരളാദേവി, എം.പി.ടി.എ. പ്രസിഡന്റ് കെ. സബ്ന, പി.ടി.എ. എക്സിക്യുട്ടീവ് അംഗങ്ങളായ കെ.പി.എം. അബ്ദുല്ലക്കോയ, മായരാജു എന്നിവർ നേതൃത്വം നൽകി 

August 04
12:53 2017

Write a Comment

Related News