SEED News

പത്തിലപ്പെരുമയുടെ രുചിക്കൂട്ടുമായി സീഡ് ക്ലബ്ബ്

തിരുവേഗപ്പുറ: പത്തിലപ്പെരുമയുടെ പുത്തൻ രുചിക്കൂട്ടുകളുമായി നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂൾ ഭക്ഷ്യമേള. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ചേന, ചേമ്പ്, തഴുതാമ, കഞ്ഞത്തൂവ തുടങ്ങിയ പത്തിനങ്ങളുടെ ഇലകൾ ഉപയോഗിച്ചുള്ള കറികൾ തയ്യാറാക്കിയാണ്  ഭക്ഷ്യമേള ഒരുക്കിയത്. കുട്ടികൾ തന്നെ തയ്യാറാക്കിയ വിഭവങ്ങളാണ് പ്രദർശനത്തിന് വെച്ചത്. വിനയ, വിസ്മയ, സ്വാതി എന്നിവർ സമ്മാനത്തിർഹരായി. സീഡ് കോ-ഓർഡിനേറ്റർ എം.കെ. ബീന, സുധ, മിനു, രാജു, സുനിത രാജൻ എന്നിവർ നേതൃത്വം നൽകി.

August 04
12:53 2017

Write a Comment

Related News