SEED News

ഡോക്ടേഴ്‌സ് ദിനം ആചരിച്ച് സീഡ് ക്ലബ്

അടൂര്‍: അടൂര്‍ മിത്രപുരം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡോക്ടേഴ്‌സ് ഡേ എന്ന ദിനം ഡോക്ടര്‍ക്ക് ആദരവ് എന്ന ചടങ്ങു നടത്തി ആചരിച്ചു.
ചടങ്ങില്‍ വിശിഷ്ട അതിഥിയായി എത്തിച്ചേര്‍ന്നത് റിട്ട. ഗവ. ആയുര്‍വേദ ഡോക്ടറായ പ്രശസ്ത പ്രഭാഷകന്‍ ഡോ. എം.എം.ബഷീര്‍ ആയിരുന്നു. അതോടൊപ്പം സ്‌കൂളിന്റെ ആരോഗ്യ ഉപദേഷ്ടാവായ അടൂര്‍ ഹോളിക്രോസ് ആശുപത്രിയിലെ അലോപ്പതി വിഭാഗം ഡോക്ടര്‍ ആയ ഡോ. സെയ്ദ് ചടങ്ങില്‍ സാന്നിധ്യം വഹിച്ചു.
ചടങ്ങില്‍ മാതൃഭൂമി സീഡ് ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍ ആര്‍.രാജലക്ഷ്മി സ്വാഗതം ആശംസിച്ചു .സ്‌കൂള്‍ മാനേജിങ്ങ് ട്രസ്റ്റ് മെമ്പര്‍ ശ്രീ ഷംസ് എബ്രായേല്‍ അദ്ധ്യക്ഷപ്രസംഗം നടത്തി. ഡോ.എം.എം ബഷീര്‍ ,ഡോ സെയ്ദ് എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ സ്‌കൂള്‍ അക്കാഡമിക് ഡയറക്ടര്‍ റോസമ്മ ചാക്കോ പങ്കെടുത്തു. സീഡ് റിപ്പോര്‍ട്ടര്‍ ആരതി എസ്.നായര്‍ നന്ദി പറഞ്ഞു.


August 05
12:53 2017

Write a Comment

Related News