SEED News

കുളത്തിൽ താവളക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മൂലാട് ഹിന്ദു എ.എൽ.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിന് സമീപത്തുള്ള കുളം വൃത്തിയാക്കുകയും തവള കുഞ്ഞുകളെ നിക്ഷേപിക്കുകയും ചെയ്തു. ഭക്ഷ്യ ശൃംഖലയിലെ പ്രധാന കണ്ണിയായ തവളകൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കൊതുകുകൾ ക്രമാതീതമായി പെരുകുന്നതിനു കാരണം തവളകളുടെ വംശനാശം ഒന്നുകൊണ്ടും കൂടിയാണ്. സ്കൂളിലെ വിദ്യാർഥികൾ ശേഖരിച്ച വാൽമാക്രികളെ പ്രധാനാധ്യാപിക ജയശ്രീയും എം.പി.ടി.എ പ്രസിഡന്റ് ദിനിയുടെയും സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ അശ്വതികൃഷ്ണയുടെയും നേതൃത്വത്തിൽ കുളങ്ങളിൽ നിക്ഷേപിച്ചു. 

August 07
12:53 2017

Write a Comment

Related News