SEED News

കണ്ടല്‍ച്ചെടികള്‍ നട്ട് നമ്പ്രത്ത്കര യു.പി.സ്‌കൂള്‍

കോഴിക്കോട്: ലോക കണ്ടല്‍ദിനത്തോടനുബന്ധിച്ച് നമ്പ്രത്ത്കര യു.പി.സ്‌കൂളിലെ സീഡ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ചേര്‍ന്ന് നായാടന്‍ പുഴയോരത്ത് കണ്ടല്‍ത്തൈകള്‍ വെച്ചുപിടിപ്പിച്ചു. സമീപത്തുകൂടി ഒഴുകുന്ന അകലാപ്പുഴയുടെ ഓരത്തുനിന്ന് ശേഖരിച്ച തൈകളാണ് നട്ടത്. വൈവിധ്യമാര്‍ന്ന കണ്ടല്‍ച്ചെടികള്‍കൊണ്ട് സമൃദ്ധമാണ് അകലാപ്പുഴയോരം.

കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗവും പരിസ്ഥിതിപ്രവര്‍ത്തകനുമായ എം.കെ. മനീഷ് ഉദ്ഘാടനംചെയ്തു. മാലിന്യങ്ങളുടെ തോത് കുറച്ച്, പുഴജലം ശുദ്ധീകരിക്കാന്‍ കണ്ടലുകള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പി.പി.സുരേഷ് കുമാര്‍, വിവേക് വരദ, അഭിന്‍രാജ്, സതീശ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കണ്ടലുകളെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.

August 07
12:53 2017

Write a Comment

Related News