SEED News

സീഡ് പ്രവര്‍ത്തകര്‍ കരനെല്‍കൃഷിയിറക്കി

പന്തളം: ഉപയോഗശൂന്യമായിക്കിടന്ന പറമ്പ് കരനെല്ലിന്റെ വിളഭൂമിയായി. തട്ടയില്‍ എസ്.കെ.വി.യു.പി.സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരാണ് നാടുനീങ്ങിക്കൊണ്ടിരുന്ന പഴയ നെല്ലിനമായ ഞവര വിതച്ചത്.
ഔഷധഗുണമുള്ള ഞവരയെക്കുറിച്ചുള്ള കൃഷിപാഠങ്ങള്‍ അവര്‍ പഠിച്ചു. പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജയന്തികുമാരി വിത്തുവിതച്ച് ഉദ്ഘാടനം ചെയ്തു. 
പഞ്ചായത്തംഗങ്ങളായ ജയാദേവി, വി.പി.രാധാമണി, സ്‌കൂള്‍ മാനേജര്‍ പി.വി.കൃഷ്ണപിള്ള, പ്രഥമാധ്യാപിക ആര്‍.അനിതാകുമാരി, സീഡ് കോഓര്‍ഡിനേറ്റര്‍ വി.സന്തോഷ്‌കുമാര്‍, എസ്.സുധാദേവി, എം.ബി.സുധാകുമാരി, വി.കെ.പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.      



August 08
12:53 2017

Write a Comment

Related News