SEED News

തമ്പകച്ചുവട്ടിൽ ഇനിയും തമ്പകം വളരും

 മണ്ണഞ്ചേരി : തമ്പകച്ചുവട്ടിലെ ഓർമയായ തമ്പകത്തിനു പകരം തമ്പകം നട്ടുപിടിപ്പിച്ചു കൊണ്ട് സീഡ് കുട്ടികൾ മാതൃകയായി. തിങ്കളാഴ്ച രാവിലെയാണ് തമ്പകച്ചുവട് യൂ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിലെ വിദ്യാർഥികൾ തമ്പകത്തൈ നട്ടത്.
 മണ്ണഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എസ്.നവാസ് കുട്ടികൾക്ക് വേണ്ടി തൈ നട്ടു. സംരക്ഷണത്തിനായി വേലിയും സഥാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വാഹനം ഇടിച്ചാണ് തമ്പകച്ചുവട്ടിലെ അവശേഷിച്ചിരുന്ന തമ്പകവും ഓർമയായത്. നൂറ്ുവർഷങ്ങൾക്ക് മുകളിൽ പ്രായമുണ്ടായിരുന്നു നിലംപതിച്ച തമ്പകമുത്തശ്ശിക്ക്. മൂന്നു തമ്പകങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടെണ്ണം വർഷങ്ങൾക്കു മുൻപേ നിലംപതിച്ചിരുന്നു. പ്രാദേശിക ജൈവവൈവിധ്യ സ്ഥലനാമ - വൃക്ഷസംരക്ഷണത്തിന്റെ ഭാഗമായാണ് മാതൃഭൂമി സീഡ് ക്ലബ്ബ് ഇങ്ങനെ ഒരു ഉദ്യമം ഏറ്റെടുത്തത്.
പഞ്ചായത്തംഗം ബി.അരവിന്ദ്, ഹെഡ്മാസ്റ്റർ പി.ജി.വേണു, കെ.പി.ഉല്ലാസ്, ജ്യോതിഷ്കുമാർ. എസ്.എം.സി. വൈസ് ചെയർമാൻ അണ്ണാദുരൈ.  സീഡ് ക്ളബ്ബ് കൺവീനർമാരായ ജോമി ജോസ്, ബിജിമോൾ, മായാദേവി, പൊന്നമ്മ തുടങ്ങിയവർ നേതൃത്വം നൽകി.
 തമ്പകചുവട്ടിലെ നാമവശേഷമായ തമ്പകത്തിനുപകരം തമ്പകച്ചുവട് യൂ.പി സ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബ് അംഗങ്ങൾ തമ്പകം നടുന്നു                   

August 12
12:53 2017

Write a Comment

Related News