SEED News

വാർത്തകളുടെ ലോകത്തേക്ക് സീഡ് റിപ്പോർട്ടർമാർ

പാലക്കാട്: വിദ്യാലയങ്ങളിലെയും പരിസരങ്ങളിലെയും വാർത്തകളും വിവരങ്ങളും പുറംലോകത്തെത്തിക്കാൻ സീഡ് റിപ്പോർട്ടർമാർ ഒരുങ്ങി. പരിസ്ഥിതിപ്രശ്നങ്ങളും സാമൂഹികവിഷയങ്ങളും വിദ്യാർഥികൾ പത്രത്തിലൂടെയും ചാനലിലൂടെയും എഫ്.എം. റേഡിയോയിലൂടെയും ജനങ്ങളിലേക്കെത്തിക്കും.
ഫെഡറൽ ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകളിലെ സീഡ് ക്ലബ്ബുകളിൽനിന്നുള്ള 120 സീഡ് റിപ്പോർട്ടർമാരാണ് പരിശീലനപരിപാടിയ്ക്കെത്തിയത്. താരേക്കാട് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി മാതൃഭൂമി ന്യൂസ് എഡിറ്റർ ആർ.കെ. കുമാർ ഉദ്ഘാടനംചെയ്തു.
 ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സുരേഷ് കെ.കെ. മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിന്റെ കണ്ണുതുറപ്പിക്കേണ്ടവരാണ് റിപ്പോർട്ടർമാരെന്നും വിദ്യാർഥികൾ അതിന് മാതൃഭൂമി സീഡിനൊപ്പം നടന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി സീനിയർ മാനേജർ സർക്കുലേഷൻ ഇ. പ്രദീപ് സ്വാഗതം പറഞ്ഞു. മാതൃഭൂമി ചീഫ് റിപ്പോർട്ടർ വി. ഹരിഗോവിന്ദൻ, സ്റ്റാഫ് റിപ്പോർട്ടർ കെ.വി. ശ്രീകുമാർ എന്നിവർ ക്ലാസെടുത്തു.

August 17
12:53 2017

Write a Comment

Related News