SEED News

സ്കൂൾ പരിസരം പാടശേഖരമാക്കി സീഡ് കൂട്ടായ്മ


ഇരിട്ടി: സ്‌കൂള്‍ പരിസരം പാടശേഖരമാക്കി വിദ്യാര്‍ഥികള്‍ നടത്തിയ നെല്‍കൃഷി  കാര്‍ഷിക സംസ്‌കൃതിയുടെ വീണ്ടെടുപ്പായി. 
വിളക്കോട് ഗ്ലോബല്‍ ഇന്ത്യാ പബ്ലിക് സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെയും മാതൃഭൂമി സീഡിന്റെയും നേതൃത്വത്തിലാണ് സ്‌കൂള്‍ പരിസരം  മുഴുവന്‍ നെല്‍കൃഷിക്കായി കുട്ടികള്‍ വിത്തിടല്‍ച്ചടങ്ങ് നടത്തിയത്. നഷ്ടമായിക്കൊണ്ടിരിക്കുന്ന നാട്ടുനന്മകള്‍ വീണ്ടെടുക്കുകയാണ് ഇതിലൂടെ കുട്ടികള്‍ ലക്ഷ്യമിടുന്നത്. 
സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് അജയന്‍ പായം വിത്തിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.റഷീദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഷാജി ആലുങ്കല്‍, അലക്‌സ് വര്‍ക്കി, ദിലീപ് കുയിലൂര്‍, പി.ഫിലോമിന, പി.ജോമോള്‍ എന്നിവര്‍ പ്രസംഗിച്ചു. നെല്‍കൃഷി കൂടാതെ മഞ്ഞള്‍, കൂര്‍ക്ക, മധുരക്കിഴങ്ങ്, പച്ചമുളക് എന്നിവയും വിദ്യാര്‍ഥികള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കൃഷിയിറക്കിയിട്ടുണ്ട്.


August 17
12:53 2017

Write a Comment