SEED News

ഔഷധസസ്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് സ്കൂൾ കുട്ടികൾ

   പൂച്ചാക്കൽ: ഔഷധ സസ്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഒരുകൂട്ടം സ്കൂൾ വിദ്യാർഥികൾ. 
പാണാവള്ളി എം.എ.എം. എൽ.പി.സ്കൂളിലെ വിദ്യാർഥികളാണ് ഔഷധസസ്യങ്ങളുടെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയത്. ഔഷധസസ്യങ്ങളുടെ വൻശേഖരം കുട്ടികൾ സ്കൂളിൽ എത്തിക്കുകയും ചെയ്തു.
   സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ അഭിമുഖത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഔഷധസസ്യങ്ങൾ നമ്മുടെ സമ്പത്ത്, അവയെ സംരക്ഷിക്കുക നമ്മുടെ കർത്തവ്യം എന്ന സന്ദേശം ഉയർത്തിയാണ് കുട്ടികൾ ഔഷധസസ്യശേഖരണം നടത്തിയത്. ഔഷധച്ചെടികളുടെ പ്രദർശനം, ഔഷധക്കഞ്ഞി വിതരണം എന്നിവയും നടത്തി. സീഡ് കോ -ഓർഡിനേറ്റർ ലിസി നേതൃത്വം നൽകി.

 വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച 
ഔഷധ സസ്യങ്ങളുമായി പാണാവള്ളി 
എം.എ.എം.  എൽ.പി.സ്കൂളിലെ കുട്ടികൾ 

August 26
12:53 2017

Write a Comment

Related News