SEED News

നാട്ടുമാവിൻ തൈകൾ വനംവകുപ്പിന് കൈമാറി


തൃശ്ശൂർ: ശ്രീശാരദാ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ സീഡ് വിദ്യാർഥികൾ വിവിധയിനം നാട്ടുമാവിൻ തൈകൾ ശേഖരിച്ച് വനംവകുപ്പിന് കൈമാറി. മൂവാണ്ടൻ, പ്രിയൂർ, കിളിച്ചുണ്ടൻ, വട്ടമാവ്, ഗോമാവ്, ചപ്പിക്കുടിയൻ എന്നീ ഇനങ്ങൾ ഉൾപ്പെടെ ആയിരം തൈകളാണ് വനംവകുപ്പിന് കൈമാറിയത്. സീഡ്  കോർഡിനേറ്റർ ബബിത വനംവകുപ്പ് ഉദ്യോഗസ്ഥനായ പ്രദീപിന് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
പരിപാടിയിൽ സ്‌കൂൾ പ്രധാനാധ്യാപിക എൻ.കെ. സുമ, പ്രിൻസിപ്പാൾ സുനന്ദ, പി.ടി.എ. അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ശേഖരിച്ച നാട്ടുമാവുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ വിയ്യൂർ സെൻട്രൽ ജയിൽ, രാമവർമപുരം പോലീസ് അക്കാദമി എന്നിവിടങ്ങളിൽ വിതരണം ചെയ്തു.


ചിത്രവിവരണം: 29seed girls ptkra
ശ്രീശാരദാ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ സീഡ് വിദ്യാർഥികൾ ശേഖരിച്ച് നാട്ടുമാവിൻതൈകൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നു

August 28
12:53 2017

Write a Comment

Related News