SEED News

നടുവട്ടം സ്‌കൂളില്‍ പഴമയുടെ സൗന്ദര്യം നിറഞ്ഞ കാര്‍ഷിക പ്രദര്‍ശനം


ഹരിപ്പാട്: ചക്രവും അറയും, കലപ്പ, നിരപ്പലക, അടിപ്പലക... പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍ വിദ്യാര്‍ഥികളെ അത്ഭുതപ്പെടുത്തി. 
2500 വര്‍ഷം മുമ്പ് മൗര്യരാജാക്കന്മാരുടെ കാലത്തെ നാണയങ്ങള്‍ തുടങ്ങി ഇന്ന് പ്രചാരത്തിലുളള നാണയങ്ങള്‍ വരെ പ്രദര്‍ശിപ്പിച്ചു. 
നടുവട്ടം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബാണ് പഴമയുടെ സൗന്ദര്യം നിറഞ്ഞ ഈ പ്രദര്‍ശനം നടത്തിയത്.
 പലതരം റാന്തല്‍വിളക്കുകള്‍, ഓട്ടുപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ടായിരുന്നു.
 കൃഷിയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിനാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. വീടുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുളള കാര്‍ഷിക ഉപകരണങ്ങള്‍ കുട്ടികള്‍ പ്രദര്‍ശനത്തിന് കൊണ്ടുവന്നു. മുതിര്‍ന്നവരുടെ സഹായത്തോടെ ഉപകരണങ്ങളുടെ സവിശേഷതകള്‍ മനസിലാക്കി കുട്ടികള്‍ തന്നെ വിശദീകരിക്കുന്നുണ്ടായിരുന്നു. 
 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നാട്ടുകാരും പ്രദര്‍ശനം കണ്ടു. 
 മാവേലിക്കര ഡി.ഇ.ഒ കെ.ചന്ദ്രമതി ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജര്‍ എം.എസ്. മോഹനന്‍ അധ്യക്ഷനായി. വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ കെ.ബി.ഹരികുമാര്‍, ഹെഡ്മിസ്ട്രസ് സി.എസ.് ഗീതാകുമാരി, സീഡ് കോഓര്‍ഡിനേറ്റര്‍ സി.ജി. സന്തോഷ്, വി.ശ്രീകുമാര്‍, ആര്‍.കെ.സുധീര്‍ എന്നിവര്‍ സംസാരിച്ചു.


August 29
12:53 2017

Write a Comment

Related News