SEED News

പാരിക്കാട് കോളനി അംഗൻവാടിയിലേക്ക് ഓണസദ്യയുമായി സീഡ് സംഘം


പുറനാട്ടുകര:പാരിക്കാട് കോളനി ബാലവാടിയിലെ കുരുന്നുകൾക്ക് ഓണസദ്യയും ഓണപ്പുടവ ക ളു മാ യി പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യ മന്ദിരത്തിലെ സീഡ് സംഘമെത്തി.സ്ക്കൂളിൽ വിളയിച്ച നാട്ടു കുറുവ യുടെ പുത്തരിചോറും സ്ക്കൂളിലും വീട്ടിലുമായി വിളയിച്ച 20 ഓളംപച്ചക്കറി വിഭവങ്ങളും വീട്ടിലെ പശുവിൻ പാൽ പായസവും, പഴവും ശർക്ക പുരട്ടിയും ബാലാ വാടിയിലെ കുരുന്നുകൾക്കായി വിളമ്പി, കൈത്തറിയുടെ കസുവു ഓണപ്പുടവ കുട്ടികൾക്കും കസവു സാരികൾബാലവാടി അധ്യാപകർക്കും സമ്മാനിച്ചു. ഓണപ്പാട്ടുകളും ഓണക്കളികളുമായി ബാലവാടി ഓണാഘോഷ മുഖരിതമായി. ഓണാഘോഷ പരിപാടികൾ സ്വാമി സദ്ഭവാനന്ദ ഓണപ്പുടവ വിതരണം ചെയ്ത്ഉൽഘാടനം ചെയ്തു .അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഒ ചുമ്മാർ സദ്യ വിളമ്പി ഓണസദ്യക്ക് തുടക്കമിട്ടു. പൂർവ്വ വിദ്യാർത്ഥികളായ ആനന്ദ് ബാബുവും സംഘവുമാണ് ഓണ പുടവകൾ സമ്മാനിച്ചത്.അടാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ശ്രീനിവാസൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ വാസന്തി, സ്ക്കൂൾ ഹെഡ്മാസ്റ്റർ VS ഹരികുമാർ.സ്ക്കൂൾ അധ്യാപക സീഡ് കോഡിനേറ്റർ M Sരാജേഷ്, അധ്യാപകരായ k Gഗീത, ARസൻജയ്, സുലAV, ശ്രീജ ചെങ്ങാട്ട്, രാജേശ്വരി, മായാദേവി എന്നിവർ കുട്ടികൾക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു


August 30
12:53 2017

Write a Comment

Related News