SEED News

നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളില്‍ സീഡ് ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം

കോതമംഗലം: നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളില്‍ ഈ വര്‍ഷത്തെ 'മാതൃഭൂമി' സീഡ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിത്തൈകള്‍ നട്ടുകൊണ്ട് ഹെഡ്മിസ്ട്രസ് ജാസ്മിന്‍ ലീജിയ ഉദ്ഘാടനം ചെയ്തു. 
 വരുന്ന ഓണത്തിന് വിഷമില്ലാത്ത ജൈവപച്ചക്കറികള്‍കൊണ്ട് സദ്യയൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ വീടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിന് പ്രവര്‍ത്തനം ആരംഭിച്ചു. സീഡ് ക്ലബ്ബ് അംഗങ്ങളോടൊപ്പം കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ കെ.ബി. സജീവ്, സീനിയര്‍ അസിസ്റ്റന്റ് സി.പി. അബു, സതീഷ് ബാബു, അബ്ദുള്‍ ബാരി, ജമീല എന്നിവര്‍ പങ്കെടുത്തു. 
 


September 01
12:53 2017

Write a Comment

Related News