SEED News

വല്ലാര്‍പാടം സെയ്ന്റ് മേരീസ് സ്‌കൂളില്‍ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി

കൊച്ചി: വല്ലാര്‍പാടം സെയ്ന്റ് മേരീസ് സ്‌കൂളില്‍, മുളവുകാട് കൃഷിഭവന്റെ നേതൃത്വത്തില്‍ 'ഓണത്തിനു ഒരുമുറം പച്ചക്കറി' പദ്ധതിയുടെ ഉദ്ഘാടനം  ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജന്‍ നിര്‍വഹിച്ചു. മാതൃഭൂമി സീഡ് ക്ലബ്ബിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി വിത്തുകള്‍ വിതരണം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം. 
സ്‌കൂളിലെ 15 സെന്റ് പച്ചക്കറിത്തോട്ടത്തില്‍ പയര്‍വിത്ത് നട്ട് മാനേജര്‍ മോണ്‍. ജോസഫ് തണ്ണിക്കോട്ട് സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വാര്‍ഡംഗം എല്‍സി ജോര്‍ജ്, മിനി പോള്‍, കൃഷി ഓഫീസര്‍മാരായ സി.എഫ്. ബിന്ദു, കെ.എം. സുനില്‍, പ്രധാനാധ്യാപിക എം.എ. റാണി, സീഡ് ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ ലൂസി സോണിയ അലക്‌സ്, പി.ടി.എ. പ്രസിഡന്റ് ഡൊമിനിക് സാവിയോ എന്നിവര്‍ ആശംസ നേര്‍ന്നു. 




September 01
12:53 2017

Write a Comment

Related News