SEED News

സെയ്ന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സീഡ് ഉദ്ഘാടനം

കളമശ്ശേരി: സെയ്ന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തകന്‍ വേണു വാര്യത്ത് നിര്‍വഹിച്ചു. സ്‌കൂള്‍ ഡയറക്ടര്‍ ഡോ. ഡഗ്ലസ് പിന്‍ഹീറോ അധ്യക്ഷനായി.
പ്രിന്‍സിപ്പല്‍ ഡോ. ഷീല സേത് കുട്ടികള്‍ക്ക് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ സിറാജ് കാസിം, സ്‌കൂള്‍ മാനേജര്‍ സി.സി.റാഫേല്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.കെ. മായ, ആര്‍. ഗൗരി, കെ.എം. ഫാത്തിമ, യൂസഫ് എന്നിവര്‍ സംസാരിച്ചു. ഗോവിന്ദ് എ. ഗോപാല്‍ പരിസ്ഥിതി കവിത ആലപിച്ചു. 
പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ പരിസ്ഥിതി സന്ദേശം പ്രമേയമാക്കി ലഘുനാടകം അവതരിപ്പിച്ചു. 
മാംഗോ ബാങ്കില്‍ നിന്ന് ശേഖരിച്ച  മാവിന്‍തൈകള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു.


September 01
12:53 2017

Write a Comment

Related News