SEED News

സ്കൂൾ സീഡ് പോലീസ് ഉൽഘാടനo

പുത്തൻ തോട് ഗവ. ഹയ്യർ സെക്കന്ററി  സ്കൂൾ സീഡ് പോലീസ് ഉൽഘാടനo നടന്നു.നാട്ടിലെ മുതിർന്ന കർഷകനും പൊക്കാളി പാടം തരിശിടാതെ കൃഷിയിറക്കുവാൻ പ്രത്യേക ശ്രദ്ധ പുലർത്തുകയും ചെയ്യുന്ന   ശ്രീ എൻ. ആർ ബാലകൃഷ്ണനെ സ്കൂളിൽ നടന്ന ചടങ്ങിൽ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.  സ്കൂളിലും സമീപ പ്രദേശങ്ങളിലേയും  പരിസഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാനായി   പത്തംഗ സീഡ് പോലീസ് ക്ലബി ന്റെ ഉൽഘാടനവും പ്രത്യേക സീഡ് ക്ലബ് എംബ്ലം പതിച്ച ജേഴ്സി വിതരണവും നടന്നു.   ചടങ്ങ് ചെല്ലാനം പഞ്ചായത്ത്  വാ ർ ഡ് മെംബർ ശ്രീ പ്രവീൺ ദാമോദര പ്രഭു   ഉൽഘാടനം ചെയ്തു. സ്കൂൾ സീഡ് കോഡിനേറ്റർ അ ജി മാത്യു., അധ്യാപകരായ സീന, രജനി, ജീന, വിനീഷ്, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ജിനു കെ. വിൻസന്റ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

September 01
12:53 2017

Write a Comment

Related News